മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ശൃംഖല വ്യാപിപ്പിക്കുന്നു

Deepthi Vipin lal

ആതുരസേവന രംഗത്ത് 36 വര്‍ഷം പിന്നിടുന്ന പി.എം.എസ്.എ. മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ശൃംഖല വ്യാപിപ്പിക്കുന്നു. കരുവാരക്കുണ്ടില്‍ 150 ബെഡുളള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയും ചട്ടി പറമ്പില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുമാണ് തുടങ്ങുന്നത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായുള്ള 16 കോടി രൂപക്കുുള്ള പദ്ധതിക്ക് നിക്ഷേപം കണ്ടെത്തുന്നത് ജനകീയ പങ്കാളിത്തത്തോടെ 5000 രൂപ വിലയുള്ള ഷെയര്‍ വിതരണം നടത്തിയാണ്. കരുവാരക്കുണ്ട് പുന്നക്കാട് പ്രദേശത്ത് സ്വന്തമായി വാങ്ങിയ 104 സെന്റ് ഭൂമിയിലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നത്. 150 കിടക്കകളും, തുടക്കത്തില്‍ 25 ചികിത്സാ വിഭാഗവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളുമുണ്ടാകും.  വാഹന പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട്, ബേബി മാര്‍ട്ട്, കുട്ടികള്‍ക്കുള്ള പ്ലേയിംഗ് ഏരിയ, ഓപ്പണ്‍ ജിംനേഷ്യം തുടങ്ങിയ സൗകര്യമുണ്ടാകും. ആശുപത്രിയുടെ പ്രവര്‍ത്തനം 2024 സാമ്പത്തിക വര്‍ഷം പകുതിയോടെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രണ്ട് മാസത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ക്ലിനിക്ക് കരുവാരക്കുണ്ടില്‍ പ്രവര്‍ത്തനക്ഷമമാകും.

ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എല്‍.എയും, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി സഹീര്‍ കാലടിയുമാണ്.

Leave a Reply

Your email address will not be published.