ബാങ്കിങ് നിയമഭേദഗതി ബിൽ- എ.ജി. വിശദമായ റിപ്പോർട്ട് നൽകിയതായി സഹകരണ വകുപ്പ് മന്ത്രി. ശനിയാഴ്ചയിലെ കൺവൻഷൻ റദ്ദ് ചെയ്തതായും മന്ത്രി.

adminmoonam

കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ബിൽ 2020നെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വിശദമായ റിപ്പോർട്ട് ഇന്ന് രാവിലെ നൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ചാണ് എ ജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ട് സർക്കാർ ഗൗരവപൂർവം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊറോളയുടെ പ്രത്യേക സാഹചര്യത്തിൽ 14 ന് കൊച്ചിയിൽ നടത്തേണ്ടിയിരുന്ന സഹകരണ സംഘം പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും യോഗം വേണ്ടെന്നുവച്ചു. എന്നാൽ ആദായനികുതി വിഷയത്തിൽ സംഘം സെക്രട്ടറിമാരുടെ ആശങ്കകൾ തീർക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും അത് എങ്ങനെയാണെന്ന് സംബന്ധിച്ച് തീരുമാനം ഇന്ന് തിരുവനന്തപുരത്ത് നടന്ന ഉന്നതതല ശില്പശാലയിൽ ഉണ്ടായിട്ടില്ല. അതിനിടെ ഒരു കോടിക്കു മുകളിൽ പിൻവലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഈടാക്കുന്നത് സംബന്ധിച്ച നോട്ടീസുകൾ കേരള ബാങ്കിൽനിന്നും സഹകരണസംഘങ്ങൾക്ക് അയച്ചുതുടങ്ങി.

Leave a Reply

Your email address will not be published.