പ്രാഥമിക സഹകരണ സംഘങ്ങളിലെ നിത്യപിരിവുകാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്.

adminmoonam

 

പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അയ്യായിരത്തോളം വരുന്ന നിത്യ പിരിവുകാരെ സ്ഥിരപ്പെടുത്തണമെന്ന്  കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു ഇവർക്ക് പുതിയ ശമ്പള സ്കെയിൽ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കളക്ഷൻ ഏജന്റ്മാരുടെ കൺവെൻഷൻ ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ചാൾസ് ആന്റണി, അശോകൻ കുറുങ്ങാപ്പള്ളി, ആനാട് പി. ഗോപകുമാർ, പി.കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.