പ്രത്യേക പുനര്‍വായ്പാ വിതരണം ചെയ്തു
കേരള ബാങ്ക് നബാര്‍ഡിന്റെ പലിശ സബ്സിഡിയോട് കൂടി നടപ്പിലാക്കുന്ന സ്പെഷ്യല്‍ റീഫിനാന്‍സ് ഫെസിലിറ്റി വായ്പ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. വായ്പയുടെ ആദ്യ ഗഡു വിതരണം പാറശ്ശാല MLA സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു.
കേരള ബാങ്ക് റീജിയണല്‍ മാനേജര്‍ ഡോ: ആര്‍.ശിവകുമാര്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മിനു അന്‍വര്‍, ബാങ്ക് പ്രസിഡന്റ് കെ. മധു, മുന്‍ പ്രസിഡന്റ്് അഡ്വ: എസ്. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ചുസ്മിത, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അര്‍. പ്രമീള, പൊന്‍വിള SCB പ്രസിഡന്റ് സി. റാബി, പാറശ്ശാല SCB പ്രസിഡന്റ് എ. ശശിധരന്‍ നായര്‍, പൊന്നംകുളം വാര്‍ഡ് മെമ്പര്‍ നിര്‍മലകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.