പ്രതിഭകള്‍ക്ക് ആദരവുമായി കൊടിയത്തൂര്‍ ബാങ്ക്

adminmoonam

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയിലെ ‍‍താമസക്കാരായ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.സൈക്കില്‍ സവാരിയില് ഭാരതപര്യടനം നടത്തിയ ത്വല്‍ഹത്ത് പാണക്കാടന്‍, കാഴ്ചകള്‍ക്കപ്പുറത്തെ കാഴ്ചകളൊരുക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിസാര്‍ കൊളക്കാടന്‍, യുവഗവേഷക അവാര്‍‍ഡ് ജേതാവ് ഡോ. അജ്മല്‍ മുഈന്‍, സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ കെ.കെ. നസ്റിന്, എയിന് ബോള് ഇന്ത്യന് ടീം അംഗം നിയാസ് പി, സി.ബി.എസ്.ഇ. ദേശീയ ജൂഡോ ചാമ്പ്യന്ഷിപ്പില് സെലക്ഷന് ലഭിച്ച അയാന് പാറക്കല്, സംസ്ഥാന ജൂഡോ മത്സരത്തില് രണ്ടാം സ്ഥാനം ലഭിച്ച മുഹമ്മദ് നുജൂം, അണ്ടര്‍ 17 ജൂനിയര്‍ ഫുട്ബോള്‍ കേരള ടീം അംഗമായ ഉമര്‍ മുക്താര്‍, സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ തോമസ്. കെ ജോര്‍ജ്ജ്, ജില്ലാ സ്പോര്‍ട്സില്‍ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മനോജ്, ജില്ലാതല നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നജീം റഹ്മാന്‍, ജില്ലാതല സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സി. തേജ, ഇ.പി. റിദിന്‍ അഹമ്മദ് എന്നിവര്‍ക്ക് മൊമന്‍റോ നല്കി ആദരിച്ചു.

റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് കെ. യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍മാരായ പി. ഷിനോ, നാസര്‍ കൊളായി, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, ത്വല്‍ഹത്ത് പാണക്കാടന്‍, നിസാര്‍ കൊളക്കാടന്‍, ഡോ. അജ്മല്‍ മുഈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ബിജുമോന്‍ ജോസഫ് സ്വാഗതവും, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍. കെ നന്ദിയും പറഞ്ഞു.‍‍‍‍

Leave a Reply

Your email address will not be published.