പുന്നയൂര്‍കുളം സഹകരണ ബാങ്കും ഐഎഫ്എഫ്‌സിഒയും സംയുക്തമായി കാര്‍ഷിക സെമിനാര്‍ നടത്തി

Deepthi Vipin lal

തൃശ്ശൂര്‍ പുന്നയൂര്‍കുളം സര്‍വീസ് സഹകരണ ബാങ്ക് കോ ഓപ് മാര്‍ട്ട് -കര്‍ഷക സേവനകേന്ദ്രവും ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫേര്‍ട്ടിലൈസെര്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (IFFCO)യും സംയുക്തമായി പുന്നയൂര്‍കുളം സര്‍വീസ് സഹകരണ ബാങ്ക് കെ. ജി. കരുണാകരമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നാനോ യൂറിയ (ലോകത്തിലെ ആദ്യത്തെ നാനോ വളം) സംബന്ധിച്ച വിഷയത്തില്‍ കാര്‍ഷിക സെമിനാറും, ഞാറ്റുവേല ചന്തയും നടത്തി.

ബാങ്ക് പ്രസിഡന്റ് പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു, ബാങ്ക് വൈസ് പ്രസിഡന്റ് എ.വൈ. കുഞ്ഞിമൊയ്തു ആദ്യക്ഷത വഹിച്ചു. ചൂണ്ടല്‍ കൃഷി ഓഫീസര്‍ പി. റിജിത്ത് വിഷയാവതരണം നടത്തി, IFFCO ഫീല്‍ഡ് ഓഫീസര്‍ അഖില്‍. സി, ബാങ്ക് ഡയറക്ടര്‍മാരായ കോട്ടെപ്പാട്ട് ഭാസ്‌കരന്‍, രമണി അശോകന്‍, രജിത ദേവാനന്ദന്‍, മുഹമ്മദ് റാഫി മാലിക്കുളം എന്നിവര്‍ പങ്കെടുത്തു, സെക്രട്ടറി എ. കെ. സതീഷ്‌കുമാര്‍ സ്വാഗതവും ഡയറക്ടര്‍ കെ. പി. ധര്‍മ്മന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!