പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ്‌ റൂറല്‍ ബേങ്ക്‌, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക്‌ 37.61 ലക്ഷം രൂപ സംഭാവന നല്‍കി.

adminmoonam

സഹകരണ മേഖലയില്‍ സേവന രംഗത്ത്‌ എന്നും നാടിനൊപ്പം നില കൊള്ളുന്ന കണ്ണൂർ പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ്‌ റൂറല്‍ ബേങ്ക്‌, കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക്‌ 37.61 ലക്ഷം രൂപ സംഭാവന നല്‍കി.

കോവിഡ്‌ 19 അതിജീവനത്തിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനത്തിന്‌ ബേങ്ക്‌ 10 ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ 27.43 ലക്ഷം രൂപയും പ്രസിഡണ്ട്‌ ഇ.മോഹനന്‍ ഒരു മാസത്തെ ഓണറേറിയവും ഡയരക്ടര്‍മാര്‍ സിറ്റിങ്‌ ഫീസും നല്‍കി. ബേങ്ക്‌ ഹെഡ്ഡോഫീസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ എം എല്‍ എ. ടി വി രാജേഷ്‌നു തുക കൈമാറി. ചടങ്ങില്‍ ബേങ്ക്‌ പ്രസിഡണ്ട്‌ ഇ.മോഹനന്‍, സെക്രട്ടറി എം.വി. വേണുഗോപാലന്‍ , ഡയരക്ടര്‍ ബാലക്യഷ്‌ണന്‍ കെ.വി, കെ.സി.ഇ.യു യൂണിറ്റ്‌ സെക്രട്ടറി രാജീവന്‍.എന്‍, പ്രസിഡണ്ട്‌ ഒ.സി.പ്രദീപ്‌കുമാര്‍ , എരിയാ കമ്മിറ്റി മെമ്പര്‍ അംബുജാക്ഷി.കെ എന്നവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News