പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവം സമാപിച്ചു

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവം സമാപിച്ചു. സമാപന സമ്മേളനം കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കാര്‍ഷിക ഗ്രൂപ്പുകള്‍, മികച്ചകര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ കര്‍ഷക തൊഴിലാളികള്‍, തുടങ്ങിയവരെ ആദരിച്ചു.

 

ഗ്രൂപ്പുകള്‍ക്കുള്ള ഔഷധ സസ്യങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിര്‍വ്വഹിച്ചു. ഓണക്കാല പച്ചക്കറി തൈകളുടെ വിതരണം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി.അജിത്ത്കുമാര്‍ നിര്‍വ്വഹിച്ചു., ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി എസ് രാജന്‍, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം കെ.എം.ദിനകരന്‍, ഭരണ സമിതി അംഗങ്ങളായ ഗിരിജഅജിത്, രാജു ജോസ്, എം.വി.ഷാലീധരന്‍ സെക്രട്ടറി കെ എസ് ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News