നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു

moonamvazhi

പന്തീരാങ്കാവ് അഗ്രികള്‍ച്ചറിറ്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് ഡെവലപ്പ്‌മെന്റ് & വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ കമ്പിളി പറമ്പില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന സഹകരണ സംഘം ഒളവണ്ണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. ബബിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ശുഭ, വെള്ളരിക്കല്‍ മുസ്തഫ, എ.ഷിയാലി, എം.പി.എം ബഷീര്‍, വിനോദ് മേക്കോത്ത്, ബാബു കക്കാട്ട്, പവിത്രന്‍ പനിക്കല്‍ , ഷര്‍മ്മദ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.വി. ബിനീഷ് സ്വാഗതവും സെക്രട്ടറി കെ. രേഷ്മ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.