നവംബര്‍ 29 ന് സെക്രട്ടറിയേറ്റിനു മുന്‍പില്‍ കൂട്ട ഉപവാസം
കേരള ബാങ്ക് ഭരണസമിതി തീരുമാനമായ 1997 -ാം നമ്പറിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ B4/158/2020/നമ്പര്‍ സഹ.ഫയലില്‍ ആനുകൂല്യങ്ങള്‍ തീരുമാനമെടുത്ത് നടപ്പില്‍ വരുത്തുക. കേരള ബാങ്കില്‍ എല്ലാ കളക്ഷന്‍ ജീവനക്കാരെയും മറ്റു ഉപാധികളില്ലാതെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. വര്‍ഷങ്ങളായി കളക്ഷന്‍ ജോലി ചെയ്തുവരുന്ന വിരമിച്ച, കേരള ബാങ്കില്‍ ഉള്‍പ്പെട്ട ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക്, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി ആനുകൂല്യം അനുവദിക്കുക. കേരള ബാങ്കിന്റെ സ്റ്റാഫ് ഷോര്‍ട്ടേജ് അടിയന്തരമായി പരിഹരിക്കുക. ഗവണ്‍മെന്റ് സഹകരണ വകുപ്പിന്റെ പരിഗണനയിലുള്ള കേരള ബാങ്കിന്റെ കളക്ഷന്‍ ജീവനക്കാരുടെ ജീവന വിഷയം പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ കേരള സ്റ്റേറ്റ് ആന്‍ഡ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോണ്‍ ആന്‍ഡ് ഡിപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ നവംബര്‍ 29 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്‍പില്‍ കൂട്ട ഉപവാസ സമരം നടത്തുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള സ്റ്റേറ്റ് ആന്‍ഡ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോണ്‍ ആന്‍ഡ് ഡിപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വി. ഷാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അമൃത ദേവന്‍.സി സ്വാഗതം പറയും. വൈകിട്ട് മൂന്നു മണിക്ക് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.