ദേശസാൽകൃത ബാങ്കുകളേക്കാൾ മികച്ച സേവനം സഹകരണ ബാങ്കുകൾ നൽകുന്നുണ്ടെന്ന് കൃഷിമന്ത്രി.

adminmoonam

ദേശസാൽകൃത ബാങ്കുകളുടെ ആധുനിക പ്രവർത്തന മികവിനെ മറികടക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ സഹകരണ മേഖല വളർന്നതായി  മന്ത്രി വി. എസ് . സുനിൽ കുമാർ പറഞ്ഞു. സാധാരണക്കാരുടെ നിക്ഷേപം കൊണ്ട് വൻകിട കോർപ്പറേറ്റുകൾക്ക് വായ്പ നൽകുന്നതിന് ദേശസാൽകൃത ബാങ്കുകൾ മത്സരിക്കുമ്പോൾ സാധാരണക്കാരന്റെ നിക്ഷേപം സാധാരണക്കാരന് തന്നെ നൽകുന്നതിൽ സഹകരണ മേഖല ശ്രദ്ധിക്കുന്നു. ഒരു വ്യക്തിയുടെ എല്ലാ തലങ്ങളിലെയും സർവ സ്പർശിയായി മാറുന്നതിന് സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

തൃശൂരിൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ ഡി സി വിദ്യാർത്ഥികളുടെ പ്ലാനിംഗ് ഫോറത്തിന്റെയും, കാർഷിക ക്ലബിന്റെയും ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലയെ മുന്നോട്ട് നയിക്കുന്നതിൽ അതിപ്രധാന പങ്ക് സഹകരണ മേഖലയ്ക്കുണ്ട്. കാർഷിക സംസ്കാരം നമ്മുടെയെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കണം. കൃഷി ചെയ്യാനുള്ള സ്ഥലമുണ്ടോയെന്ന് അന്വേഷിക്കുന്നതിന് മുൻപ് അതിനുള്ള മനസ്സുണ്ടോയെന്ന് ആത്മപരിശോധന നടത്തണവെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി രജിസ്ട്രാറും, പരിശീലന കേന്ദ്രം പ്രിൻസിപ്പലുമായ സോണിയ സോമൻ ടി അധ്യക്ഷയായി. സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പൽ കെ പി രമ, അധ്യാപകരായ കെ എൽ ഫ്രാൻസിസ്, എം സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.ചടങ്ങിന് പ്ലാനിംഗ് ഫോറം കൺവീനർ വി.ജെ. ബെന്നി സ്വാഗതവും, ജോ .കൺവീനർ ആതിര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.