തിരുവനന്തപുരം സിറ്റി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രളയ ബാധിതർക്ക് കൈതാങ്ങായി.

adminmoonam

മുൻ പ്ലാനിംഗ് ബോർഡ് അംഗവും തിരുവനന്തപുരം സിറ്റി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായ സി.പി. ജോൺ, മലപ്പുറം ജില്ലയിൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ സാധനങ്ങൾ കൈമാറി. ശുചീകരണത്തിന് ആവശ്യമായ സാമഗ്രികളും, ക്ലീനിങ് ലോഷനും,കൊതുകു നിവാരണ ഓർഗാനിക് സ്പ്രേയും, ക്ലോറിൻ പൗഡറും അടങ്ങിയ സാധനങ്ങളാണ് സൊസൈറ്റിയുടെ ഭാഗയായി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ബ്രാഞ്ച് ചെയർമാനായ സി.പി. കാർത്തികേയന് കൈമാറിയത്. പൊതുജനാരോഗ്യ സംരക്ഷണ സമിതി മലപ്പുറം ജില്ലാ ചെയർമാൻ കൃഷ്ണൻ കോട്ടുമല, വാസു കരയിൽ, പി.അബ്ദു, ഗഫൂർ കൊണ്ടോട്ടി, ബഷീർ പറപ്പൂർ, സി.പ്രദീപ് കുമാർ, അഷറഫ് തച്ചറ പടിക്കൽ, പി.ടി. ഹംസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.