തണ്ണീര്‍പന്തലുമായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്

moonamvazhi

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു.
എറണാകുളം ജില്ലയില്‍ ആദ്യ സൗജന്യ സഹകരണ തണ്ണീര്‍ പന്തലൊരുക്കി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്. പാലാരിവട്ടം ജംഗ്ഷനിലാണ് തണ്ണീര്‍ പന്തല്‍ ആരംഭിച്ചത്. സംഭാരം, കുമ്മട്ടി,തണുത്ത വെള്ളം, ഒ.ആര്‍. എസ് എന്നിവ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത ജില്ലാതല ഉദ്ഘാടനം ചെയ്തു.

വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കണയന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ശ്രീലേഖ, കെ.ടി. സാജന്‍, കെ.എ.അഭിലാഷ്, ആശാ കലേഷ്, കെ.ജി.സുരേന്ദ്രന്‍, വി.കെ.വാസു, വിനീത സക്‌സേന, എന്‍.എ. അനില്‍കുമാര്‍, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.