ഞാറക്കല്‍ സഹകരണ ബാങ്കിന്റെ പൊക്കാളി അരിയുടെ രണ്ടാംഘട്ട വിതരണം നടത്തി

moonamvazhi

എറണാകുളം ഞാറക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംഭരിച്ച പൊക്കാളി അരിയുടെ രണ്ടാംഘട്ട വിതരണം നടത്തി. സെന്റ്. മേരീസ് ചര്‍ച്ച് ഇടവക വികാരി ഫാ.ജോര്‍ജ് ആത്തപ്പിള്ളി ഭാഗ്യമാല വള്ളം ഉടമകളായ ശിവാനന്തന്‍ പി. എസ്, യാശോധരന്‍ എം. ആര്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു.

രണ്ടാം ഘട്ടത്തില്‍ 450 കിലോ അരിയാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പല്ലംമ്പിള്ളി സമാജം കൃഷി ചെയ്ത പൊക്കാളി നെല്ലാണ് ഞാറക്കല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഏറ്റുടുക്കകയും അരി, മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി രണ്ട് ഘട്ടമായി വില്‍പന നടത്തുന്നത്. ബോര്‍ഡ് മെമ്പര്‍ പി. എസ്. മണി, ബാങ്ക് സെക്രട്ടറി ടി. ആര്‍. കൃഷ്ണകുമാര്‍, ചീഫ് അക്കൗണ്ടന്റ് ടി. ജി. വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News