ജീന ജോസ് ഒഴിഞ്ഞു; ഒ.എസ്. നിഷ സഹകരണ ഓംബുഡ്‌സ്മാന്‍  

moonamvazhi

സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാനായി തിരുപുറം ശ്രീലക്ഷ്മിയില്‍ അഡ്വ. ഒ.എസ്. നിഷയെ നിയമിച്ചു. നിലവിലെ ഓംബുഡ്‌സ്മാന്‍ അഡ്വ.ജീന ജോസിന്റെ കാലാവധി ഏപ്രില്‍ 24ന് അവസാനിച്ചിരുന്നു. ഈ പശ്ചായത്തലത്തിലാണ് പുതിയ നിയമനം. മൂന്നുവര്‍ഷമാണ് ഓംബുഡ്‌സ്മാന്റെ കാലാവധി.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കിയ അഡ്വ നിഷ നെയ്യാറ്റിന്‍കര , വഞ്ചിയൂര്‍ കോടതികളില്‍ അഭിഭാഷകയാണ് . നിലവില്‍ നെയ്യാറ്റിന്‍കര എം.എ.സി.ടി. കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അഭിഭാഷക രംഗത്ത് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ബാങ്കിങ്-സഹകരണ രംഗത്തെക്കുറിച്ചുള്ള അറിവുമാണ് നിയമനത്തിനുള്ള യോഗ്യത.

ഓംബുഡ്‌സ്മാന്റെ നിയമന ഉത്തരവില്‍ ആറ് വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുള്ളില്‍നിന്നുള്ള സഹകരണ സംബന്ധിയായ കാര്യങ്ങളാണ് ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുക. തിരുവനന്തപുരത്താണ് ആസ്ഥാനമെങ്ദിലും എല്ലാ ജില്ലകളിലും ആവശ്യമായ സിറ്റിങ് നടത്തണം. മൂന്നുവര്‍ഷമോ 65-വയസോ ഇതിലേതാണ് ആദ്യമുണ്ടാകുന്നതെങ്കില്‍ അതായിരിക്കും കാലാവധി. ശമ്പളം, യാത്ര ബത്ത, അവധി എന്നിവ സംബന്ധിച്ചുള്ളതാണ് മറ്റ് വ്യവസ്ഥകള്‍.

Leave a Reply

Your email address will not be published.