ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍: എം.ശശിധരന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Deepthi Vipin lal

ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാസമ്മേളനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍ മൂഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് കെ.പി.പോളി അദ്ധ്യക്ഷത വഹിച്ചു.

കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി കെ.ആര്‍. സുമഹര്‍ഷന്‍, കെ.ബി.ഇ.സി.ജില്ലാ സെക്രട്ടറി സി.എസ്. അനുരാഗ് , അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ വി.കെ. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ടെസ്സി ജോസ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍. : എം.ശശിധരന്‍(പ്രസിഡന്റ്) പി.രാമചന്ദ്രന്‍(സെക്രട്ടറി) ആര്‍.രവികുമാര്‍ , ടെസ്സി ജോസ്, ജയന്‍ അരിമ്പ്ര (വൈസ് പ്രസിഡന്റുമാര്‍) എം.പി. സുഷമാദേവി, സി.ഒ.ജോണ്‍സണ്‍, ബാബു സി. വര്‍ഗ്ഗീസ് (ജോയന്റ് സെക്രട്ടറിമാര്‍) എം. ആര്‍. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published.

Latest News