ചെറുതാഴം ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

Deepthi Vipin lal

വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് 35-ാം വര്‍ഷവും ക്യാഷ് അവാര്‍ഡും ഗോള്‍ഡ് മെഡലും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലാണ് അവാര്‍ഡ് വിതരണം ചെയ്തത്.

ചെറുതാഴം പഞ്ചായത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മികച്ച വിജയം നേടിയ 88 വിദ്യാര്‍ത്ഥികളെയാണ് ബാങ്ക് അനുമോദിച്ചത്. കോവിഡ്-19 പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നല്‍കുന്നതിന് പതിനായിരം കുപ്പികള്‍ ബാങ്ക് ചെറുതാഴം ഹോമിയോ ആശുപത്രിയിലെ ഡോ. ഷൈനി പ്രഭാകരന് കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ് വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബാങ്ക് സെക്രട്ടറി കെ. ദാമോദരന്‍, യൂണിയന്‍ സെക്രട്ടറി എം. അനില്‍കുമാര്‍, ബാങ്ക് അസി. സെക്രട്ടറി കെ.കെ.വി. ലക്ഷ്മണന്‍, ബാങ്ക് ഓഡിറ്റര്‍ കെ. ഫസ്മിന എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News