ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു

adminmoonam

മത്സ്യ ഫെഡുമായി സഹകരിച്ച് കോഴിക്കോട് ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് പേരാമ്പ്ര ബാങ്ക് മാളിൽ ആരംഭിച്ച ഫിഷ് മാർട്ടിന്റെ ഉത്ഘാടനം സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചടങ്ങിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം റീന ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി പി രഘുനാഥ് അധ്യക്ഷനായി . ഗോപി മരുതോറേമ്മൽ , പി സി സുരാജൻ , കെ കെ നൗഷാദ് , അസിസ്റ്റന്റ് രജിസ്‌ട്രാർ ഇ എം സുരേഷ് കുമാർ , യൂണിറ്റ് ഇൻസ്‌പെക്ടർ പി കെ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു . ബാങ്ക് സെക്രട്ടറി ഇ എം സുരേഷ് സ്വാഗതവും ബാങ്ക് മാൾ മാനേജർ പി വി വിപിൻ‌ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!