ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് 2.50 രൂപ അധിക വില നല്‍കും: മില്‍മ എറണാകുളം മേഖല

Deepthi Vipin lal

മില്‍മയുടെ എറണാകുളം മേഖലാ യൂണിയന്റെ പരിധിയില്‍പെട്ട എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര സംഘങ്ങള്‍ 2022 മാര്‍ച്ച് 1 മുതല്‍ 31 വരെ മേഖലാ യൂണിയന് നല്‍കുന്ന പാലിന് ലിറ്ററിന് 2.50 രൂപ നിരക്കില്‍ അധികവില നല്‍കുമെന്ന് എറണാകുളം മേഖലാ യൂണിയന്‍ അറിയിക്കുക. ഇതില്‍ നേരത്തെ പ്രഖ്യാപിച്ച ഒന്നര രൂപയോടൊപ്പം കെ.സി.എം.എംഫില്‍ നിന്ന് ലഭിച്ച 1 രൂപ കൂടി ചേര്‍ത്ത് 2 രൂപ 50 പൈസയാണ് കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ലഭിക്കുക.

ഈയിനത്തില്‍ 5.50 കോടിയിലധികം രൂപയാണ് കര്‍ഷര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അധികമായി ലഭിക്കുന്നത്. കാലിപരിപാലന സാമഗ്രികളിലടക്കമുള്ള വിലവര്‍ദ്ധനവുംമറ്റും മൂലം പ്രതിസന്ധികളിലായിരിക്കുന്ന കര്‍ഷകര്‍ക്ക് വലിയൊരാശ്വാസ മാകുമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടു ത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News