കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ ഷാർജ സിറ്റി കൗൺസിൽ ചെയർമാൻ സന്ദർശിച്ചു.

adminmoonam

കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഷാർജ സിറ്റി കൗൺസിൽ ചെയർമാൻ സലിം അലി സലിം അഹമ്മദ് അൽ മുഹൈറി യും ദുബായ് ഉപഭോക്തൃ വകുപ്പിന്റെയും സാമ്പത്തിക വകുപ്പിന്റെയും ചുമതലയുള്ള ജാസിം അബ്ദു റഹ്മാൻ അൽ അവദി യും സന്ദർശനത്തിനെത്തി. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ എന്നിവർ ചേർന്ന് ഇരുവരെയും ഹൃദ്യമായി സ്വീകരിച്ചു.


ക്യാൻസർ സെന്ററിന്റെ പ്രവർത്തനങ്ങൾ മുഴുവനായി കണ്ടും കേട്ടും മനസ്സിലാക്കിയ ഇരുവരും എം.വി.ആർ കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം ജീവനക്കാരും മാനേജ്മെന്റ് രോഗികളോട് കാണിക്കുന്ന അനുകമ്പയിലും വിനയത്തിലും പ്രത്യേകം നന്ദി പറഞ്ഞു.
എം.വി.ആർ കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ദുബായിലും ഷാർജയിലും മുഴുവൻ പിന്തുണയും നൽകുന്നതോടൊപ്പം തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും അവർ പറഞ്ഞു. എം.വി.ആർ കാൻസർ സെന്ററിലെ ജീവനക്കാരെയും രോഗികളെയും സന്ദർശിച്ച അവർ എം.വി.ആർ കാൻസർ സെന്റർ ലോകത്തിന് മാതൃകയാണെന്നും പറയാൻ മറന്നില്ല.

Leave a Reply

Your email address will not be published.