കേരള ബാങ്ക് കുടുംബശ്രീ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു
കേരള ബാങ്ക് കോഴിക്കോട് മലാപ്പറമ്പ് ശാഖ നബാര്‍ഡിന്റെ സഹകരണത്തോടെ എസ്.എച്ച്.ജി, ജെ.എല്‍.ജി, കുടുംബശ്രീ അംഗങ്ങളുടെ സംഗമം നടത്തി. കേരള ബാങ്കിന്റെ എസ്.എച്ച്.ജി – ബി.എല്‍.പി വില്ലേജ് ലെവല്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടന്ന സംഗമം കേരള ബാങ്ക് ഡയറക്ടര്‍ ഇട രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ മാനേജര്‍ വി.കെ.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. എഫ്.എല്‍.സി റിസോഴ്സ് പേഴ്സണ്‍ ജി. പ്രീത, ആര്‍.ഹരിത എന്നിവര്‍ ക്ലാസെടുത്തു. ശാഖാ മാനേജര്‍ കെ.വി.എം സോണിയ സ്വാഗതവും ബീന നന്ദിയും പറഞ്ഞു.