കേരള പാഡി പ്രൊക്യൂര്‍മെന്റ് പ്രോസസ്സിംഗ് & മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഓഹരിമൂലധന സമാഹരണം തുടങ്ങി

moonamvazhi

കേരള പാഡി പ്രൊക്യൂര്‍മെന്റ് പ്രോസസ്സിംഗ് & മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഹരിമൂലധന സമാഹരണത്തിന്റെ സംസ്ഥാന തല ഉദഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ കടുത്തുരുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ ജയകൃഷ്ണനില്‍ നിന്നും 25 ലക്ഷം രൂപയുടെ ഓഹരി സഹകരണ മന്ത്രി സ്വീകരിച്ചു. സഹകാരികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ സംഘം ഹോണററി സെക്രട്ടറി കെ.ജെ അനില്‍കുമാര്‍ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.