കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം നടന്നു
കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി..ജോണ്‍ ഉദ്ഘാടനം ചെയ്തു. കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.സി. സുമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ അജീർ, സഹകരണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.പി സാജു, എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടോമി മാത്യു, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി, ആർ.എം.പി സംസ്ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷ്, വി.കെ.രവീന്ദ്രൻ, എച്ച്.എം.എസ് ജില്ലാ പ്രസിഡണ്ട് എം. ആർ മനോജ്, അഷറഫ് മണക്കടവ്, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മേച്ചേരി, മിനി രമേശ്, കെ.എ കുര്യൻ, അനീഷ് ചേനക്കര, പേയാട് ജ്യോതി, പി.ജി മധു, പി.രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയർമാൻ എം.ആർ. മനോജ് സ്വാഗതവും ജനറൽ കൺവീനർ ജോതി പേയാട് നന്ദിയും പറഞ്ഞു.
കൃഷ്ണൻ കോട്ടുമല (പ്രസിഡന്റ്), അഷറഫ് മണക്കടവ് (വർക്കിംഗ് പ്രസിഡന്റ്), സഫീർ.എം. എസ്, പേയാട് ജ്യോതി, എം.ബി.രാധാകൃഷ്ണൻ, (വൈസ് പ്രസിഡന്റുമാർ), എൻ.സി.സുമോദ് ( ജനറൽ സെക്രട്ടറി). കെ.രവീന്ദ്രൻ, അഷറഫ് വി.എൻ, പി.പി.ഫൗസിയ (ജോ: സെക്രട്ടറിമാർ) രജീഷ് .പി ( ട്രഷറർ) എന്നിവരടങ്ങിയ 41 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.