കേരളാ ബാങ്ക് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.

adminmoonam

 

എല്ലാ ബാങ്കിങ് സേവനങ്ങളും സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന കേരള ബാങ്ക് ഉടൻ യാഥാർത്ഥ്യമാകുമെന്ന് എക്സൈസ് തൊഴിൽ വകുപ്പു മന്ത്രി ടി.പി .രാമകൃഷ്ണൻ. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനീക സേവന ങ്ങളിലൂടെ യുവതലമുറ യെ ആകർഷിക്കാൻ കേരള ബാങ്കിന് സാധിക്കുന്നതാണെന്നും മന്ത്രിപറഞ്ഞു.

ശക്തവും വിപുലവുമായ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വിവിധ കോണുകളിൽ നിന്നും നീക്കമുണ്ടായപ്പോൾ ഇടതുപക്ഷ സർക്കാരും വിശിഷ്യ മുഖ്യമന്ത്രിയും നല്കിയ ആത്മവിശ്വാസമാണ് നോട്ട് നിരോധന സമയത്ത് പോലും പ്രതിസന്ധികളെ അതീജീവിക്കാൻ സാധിച്ചത്.

രജ്യത്ത് ഏറ്റവും കൂടുതൽ മിനിമം വേതനവും, അഴിമതി കുറവും കേരളത്തിലാണ്.
അടിസ്ഥാന വികസന മേഖലയിൽ കിഫ്‌ബി മുഖേന വലിയ വികസനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിൽ സംഘടന സംസ്ഥാന പ്രസിഡണ്ട് എം.വി.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!