കേരളത്തിലെ സഹകരണ മേഖലയുടെ “മുറ്റത്തെമുല്ല” പദ്ധതിക്ക് ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ പ്രശംസ.

adminmoonam

ലക്നൗ ആസ്ഥാനമായ ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, മൈക്രോഫിനാൻസ് രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ കേരളത്തിൽനിന്നുള്ള മുറ്റത്തെ മുല്ല പ്രൊജക്റ്റ് സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. മൈക്രോ ഫിനാൻസ് രംഗത്ത് മുറ്റത്തെ മുല്ല പദ്ധതി സഹകരണമേഖലയിൽ ആദ്യമായി അവതരിപ്പിച്ച മണ്ണാർക്കാട് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പുരുഷോത്തമനാണ് കേരളത്തിന്റെ അഭിമാന പദ്ധതി അവതരിപ്പിച്ചത്. രണ്ടു വില്ലേജുകളിലായി ബാങ്ക് പത്തര കോടി രൂപ മൈക്രോഫിനാൻസ് വഴി വിതരണം ചെയ്തത് ബേർഡ് (BIRD) അധികാരികളെ ഞെട്ടിച്ചു. ചെറുകിട സംരംഭകരെ മൈക്രോഫിനാൻസ് വഴി എങ്ങനെ നിലനിർത്താനാകും എന്നതിനെ സംബന്ധിച്ചു നടന്ന പാനൽ ചർച്ചയിലും മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആശയങ്ങൾ പങ്കു വെച്ചു.

മുറ്റത്തെ മുല്ല പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകളും ബേർഡ് അധികൃതർ ആരാഞ്ഞു. കേരളത്തിൽ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഫാർമേഴ്സ് ക്ലബ് വഴിയോ എസ്.എച്ച്.ജി, ജെ.എൽ.ജി ഗ്രൂപ്പുകൾ വഴിയോ മൈക്രോ ഫിനാൻസ് പദ്ധതി നടപ്പാക്കുകയും സാമ്പത്തികമായി താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്താം എന്നും സെമിനാറിൽ പങ്കെടുത്ത ബേർഡിന്റെയും നബാർഡിന്റെയും സിഡ്ബിയുടെയും ഉയർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിന്റെ ഭാഗമായി പദ്ധതി സംബന്ധിച്ച് നേരിൽകണ്ട് ബോധ്യപ്പെടുന്നതിനും വിലയിരുത്തുന്നതിനുമായി അടുത്ത ദിവസം തന്നെ മണ്ണാർക്കാട് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ എത്തുമെന്നും ബേർഡ് അധികൃതർ പറഞ്ഞു. എന്തായാലും സഹകരണ മേഖല കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനായി മുന്നോട്ടുവച്ച മുറ്റത്തെ മുല്ല പദ്ധതി ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്.

Leave a Reply

Your email address will not be published.