കെ.സി.ഇ.യു. നെയ്യാറ്റിന്‍കര സമ്മേളനം

Deepthi Vipin lal

കെ.സി.ഇ.യു. നെയ്യാറ്റിന്‍കര ഏരിയ സമ്മേളനം സി.ഐ.ടി.യു. ജില്ലാ ട്രഷറല്‍ പുല്ലുവിള സ്റ്റാലി ഉദ്ഘാടനം ചെയ്തു. ടി. ഡൊമനിക് അധ്യക്ഷത വഹിച്ചു. വിനോദ് സംഘടനാ റിപ്പോര്‍ട്ടും ജെ.എല്‍. സജിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തില്‍ യൂണിയന്‍ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു. പി.കെ. രാജ് മോഹന്‍, എസ്. അജയകുമാര്‍, വി. കേശവന്‍ കുട്ടി, ബിന്ദു എസ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍:- വി. ഷീജ (പ്രസിഡന്റ് )അജിത്ത്, സുരേഷ് ബാബു (വൈസ് പ്രസിഡന്റ്) ടി. ഡൊമനിക് (സെക്രട്ടറി) കൊഞ്ച ലൂസ് (ട്രഷറര്‍) സതീഷ് ലാജി (ജോ. സെക്രട്ടറി)

Leave a Reply

Your email address will not be published.

Latest News