കെ. ലെനിന്‍ ദാസ് അന്തരിച്ചു

Deepthi Vipin lal

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ എം.പി. യുമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്ററുടെ മകന്‍ കൊമ്മേരി ശാരദാ വിഹാറില്‍ കെ. ലെനിന്‍ ദാസ് (48) അന്തരിച്ചു. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ അധ്യാപകനാണ്. സി.എം.പി. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.

പരേതയായ കെ. ശാരദയാണ് അമ്മ. ഭാര്യ: ദിവ്യ ( കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ), മകന്‍: ഹൃഷികേശ് ( ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥി ), സഹോദരങ്ങള്‍ : അഡ്വ. കെ. ജയരാജന്‍, കെ. ബാബുരാജ് , കെ. വേണുഗോപാല്‍ ( എറണാകുളം ), കെ. നീന ( തിരുവനന്തപുരം ), എസ്.കെ. ആനി ( വേങ്ങര ). ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ലെനിന്‍ ദാസിന്റെ അകാല നിര്യാണത്തില്‍ പ്രമുഖ സഹകാരിയും സി.എം.പി. അസി. സെക്രട്ടറിയുമായ സി.എന്‍. വിജയകൃഷ്ണന്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published.