കല്ലൂർ സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25.6 ലക്ഷം രൂപ നൽകി.

adminmoonam

തൃശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,63,567/- രൂപ സംഭാവന നൽകി. മന്ത്രി സി. രവീന്ദ്രനാഥ് സംഘം പ്രസിഡണ്ട് എ.കെ. രാജനിൽ നിന്നും തുക ഏറ്റുവാങ്ങി. ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും പ്രസിഡണ്ടിനെ ഓണറേറിയവും അടങ്ങിയതാണ് ഈ തുക. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി.ശരത്ചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ പി.ജിഷ, രാഘവൻ മുളങ്കാടൻ, പി.എസ്. മൂസ, ജീവനക്കാരുടെ പ്രതിനിധി കെ. എൽ. ബീന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.