കല്‍പ്പറ്റ അര്‍ബന്‍ ബാങ്ക് മൈക്രോ എ.ടി.എം. തുടങ്ങി

[email protected]

കല്‍പ്പറ്റ അര്‍ബന്‍ ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റ് ബാങ്കിങ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു .

കല്‍പ്പറ്റ അര്‍ബന്‍ ബാങ്ക് ബിസിനസ്സ് കറസ്പോണ്ടന്‍റ് ബാങ്കിങ്ങും മൈക്രോ എ.ടി.എം സംവിധാനവും തുടങ്ങി. ബിസിനസ്സ് കറസ്പ്പോണ്ടന്‍റ് ബാങ്കിങ് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യും മൈക്രോ എ.ടി.എം. വെങ്ങപ്പളളി പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നാസറും ഉദ്ഘാടനം ചെയ്തു.

ഇടപാടുകാര്‍ക്ക് നിക്ഷേപം നടത്താനും തുക പിന്‍വലിക്കാനും ഇനി സൊസൈറ്റിയുടെ ശാഖയെ സമീപിക്കേണ്ടതില്ല. ബിസിനസ് കറസ്പോണ്ടന്‍റ് ഏജന്‍റ് മുഖേന മൈക്രോ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ചെയ്യാനാവും.

ചടങ്ങില്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എം.ഡി. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഡയരക്ടര്‍ എം. മധു, സെക്രട്ടറി കെ.ബി ബിബിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് മൂസ കല്ലങ്കോടന്‍ സ്വാഗതവും യു. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.