കന്യാകുമാരിയിലേക്കൊരു യാത്രയുമായി ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം

moonamvazhi

കന്യാകുമാരിയിലേക്ക് യാത്രയൊരുക്കി കാസര്‍കോട് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം. സംഘത്തിലെ 50 ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തികൊണ്ട് തിരുവനന്തപുരം കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മൂന്ന് ദിവസം വിനോദ യാത്ര സംഘടിപ്പിച്ചത്.

സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ജോജി ജോര്‍ജ്, രാജശ്രീ.വി എന്നിവര്‍ നേതൃത്വം നല്‍കി. 365 ദിവസവും കൃഷിപ്പണിയിലും പശുവളര്‍ത്തലും ഏര്‍പ്പെട്ടു കൊണ്ടിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് കന്യാകുമാരിയാത്ര നല്ലൊരനുഭവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News