കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്ററിന് ചന്തകളൊരുക്കുന്നു

Deepthi Vipin lal

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈസ്റ്ററിന് കണ്‍സ്യൂമര്‍ഫെഡ് ചന്തകളൊരുക്കുന്നു. സംസ്ഥാനത്ത് 1200 വിപണന കേന്ദ്രങ്ങള്‍ തുറക്കും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്നുവരെ ചന്തകള്‍ പ്രവര്‍ത്തിക്കും.

13 ഇന നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി ഇനത്തില്‍ വന്‍ വിലക്കുറവില്‍ ചന്തകളിലൂടെ ലഭിക്കും. മറ്റ് സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുക. ത്രിവേണി സ്റ്റോറുകളില്‍ കൂടെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തും.  ഈസ്റ്റര്‍ വിപണിക്കുശേഷം വിഷുവിനോട് അനുബന്ധിച്ചും ഇത്തരത്തില്‍ ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.