കണ്ണൂർ ജില്ലയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ വീണ്ടും മാറ്റം.

adminmoonam

കണ്ണൂർ ജില്ലയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ വീണ്ടും മാറ്റം. രാവിലെ 10 മുതൽ രണ്ട് വരെയാണ് നാളെ മുതൽ പ്രവർത്തന സമയമെന്ന് കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ട്സ്പോട്ടുകളും കൺടെയ്മെന്റ് സോണുകളായി തിരിച്ചിട്ടുള്ള സ്ഥലങ്ങളിൽ നേരത്തെ നിശ്ചയച്ചിട്ടുള്ള സമയത്ത് പ്രവർത്തിക്കാം.

അതിനിടെ കണ്ണൂർ ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സ്ഥാപനങ്ങളിൽ നിന്നും19.31 കോടി രൂപ ഇന്നുവരെ സംഭാവന നൽകിയതായി ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published.