കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

moonamvazhi

കേരള ജനതയുടെ ദൈനംദിന ജീവിതത്തില്‍ നിന്നും സഹകരണ മേഖലയെ ഒഴിവാക്കി നിര്‍ത്താന്‍ കഴിയില്ലെന്നും സഹകരണമേഖല ശക്തമാക്കി നിര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ഇടുക്കി കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ശക്തമായ ജനകീയ അടിത്തറയുള്ള സ്ഥാപനമാണെന്നും അത്തരം സഹകരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരുവാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരേണ്ടതാണ്.

 

പ്രാദേശികമായി സമാഹരിക്കുന്ന പണം പ്രദേശ വാസികളുടെ ക്ഷേമത്തിനും പ്രദേശത്തിന്റെ വളര്‍ച്ചക്കും വേണ്ടി തിരിച്ചുവിടുന്ന മധ്യവര്‍ത്തികളാണ് സഹകരണ സ്ഥാപനങ്ങള്‍. കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിലെ ഇടപാട്കാര്‍ക്ക് ബാങ്കില്‍ എത്താതെ ഇടപാടുകള്‍ നടത്തുവാന്‍ കഴിയുന്ന സൗകര്യങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബാങ്ക് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ധാന്യപ്പൊടികള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

യോഗത്തില്‍ സാമ്പോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയ ഹരീഷ് വിജയനെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് മൈക്കിള്‍, മനോജ് എം.തോമസ്, വി.ആര്‍ ശശി, രതീഷ് വരകുമല, ജാന്‍സി ബേബി, ഐബി മോള്‍ രാജന്‍, സോണിയ ജയ്ബി, ജോയി കുടക്കച്ചിറ, അഡ്വ: കെ ജെ ബെന്നി, ടി.ജെ.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.