കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറി വിളവെടുപ്പ് നടന്നു
ഇടുക്കി കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കട്ടപ്പനയിലുള്ള മൂന്നേക്കര്‍ സ്ഥലത്തുളള പച്ചക്കറി വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബീന്‍സ്, പാവയ്ക്ക, ക്യാബേജ്, അച്ചിങ്ങ, തക്കാളി, കോവയ്ക്ക, പടവലം, വഴുതന, മത്തങ്ങ, പച്ചമുളക്, കാന്താരി, മുരിങ്ങ, മല്ലിയില തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തുവരുന്നത്. പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഇവിടെ നിന്നും 100% വിളവാണ് ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ക്യാരറ്റ്, ബീറ്റ്‌റൂട്ട് കൃഷികളും വിളവിന്റെ കാര്യത്തില്‍ മുന്നിട്ടുനിന്നു. ഇവിടെ നിന്നുള്ള പച്ചക്കറികള്‍ ബാങ്കിന്റെ ഹൈ ഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ വിപണിയിലേക്ക് എത്തുന്നു. കാര്‍ഷിക മേഖലയില്‍ ഇതു കൂടാതെ ടിഷ്യു കള്‍ച്ചര്‍ ലാബ്, അഗ്രികള്‍ച്ചര്‍ നഴ്‌സറി, റൂറല്‍ മാര്‍ക്കറ്റ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രൊഡക്ട്‌സ്, ഐസിയു ആംബുലന്‍സ് സര്‍വീസുകള്‍ മുതലായവയും ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടം, ബാങ്ക് വൈസ് പ്രസിഡണ്ട് ജോയി കുടക്കച്ചിറ, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ്, ഭരണസമിതി അംഗങ്ങളായ സജീവ് കെ.എസ്, സജീവന്‍ പൂവാങ്കല്‍, അരുണ്‍കുമാര്‍,സിന്ധു വിജയകുമാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.