ഓണറേറിയം- കാലോചിതവും ശാസ്ത്രീയവുമായ പരിഷ്കാരം കൊണ്ടുവരണമെന്ന് മുൻ സഹകരണ മന്ത്രി എസ്.ശർമ

[email protected]

സഹകരണ സംഘം പ്രസിഡണ്ട് മാരുടെയും ഡയറക്ടർമാരുടെയും ഓണറേറിയം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലൂടെ കാലോചിതമായും ശാസ്ത്രീയമായും പരിഷ്കാരം കൊണ്ടുവരണമെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രിയും എം.എൽ.എ യുമായ എസ്. ശർമ അഭിപ്രായപ്പെട്ടു. മൂന്നാംവഴി മാഗസിന്റെ ” സഹകാരികൾക്കും വേണം ശമ്പള ഘടന” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘം പ്രസിഡണ്ട് എന്ന നിലയിലും ഡയറക്ടർ എന്ന നിലയിലും സംഘത്തിന്റെ ആവശ്യകതയനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഔചിത്യപൂർവ്വമായി അവരെ പരിഗണിക്കണം. അത് ശമ്പളം അടിസ്ഥാനത്തിലോ അവകാശം പോലെയോ ആകരുത്. ഒരുതരത്തിൽ സഹകരണസംഘങ്ങൾ ലോക്കൽ സെൽഫ് ഗവൺമെന്റ് കളാണ്. സെമി സർക്കാർ സ്ഥാപനം. ഒരു ബൃഹത്തായ ധന മാനേജ്മെന്റ് സ്ഥാപനമായാണ് ഇവ പ്രവർത്തിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്വവും കടമയും ആണ് ഇവർ നിർവഹിക്കുന്നത്. സമൂഹത്തിന്റെ താഴെതട്ടിലുള്ള വരെ ഉദ്ധരിക്കുക എന്ന വലിയ കടമയും ഉത്തരവാദിത്വവും നിറവേറ്റുന്നുണ്ട്. ഇതിന് നേതൃത്വം കൊടുക്കുന്നത് പ്രസിഡണ്ടും ഡയറക്ടർമാരും ആണ്. അവരുടെ ഭാരിച്ച കടമയും ഉത്തരവാദിത്വവും നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രൈമറി- ക്രെഡിറ്റ് സംഘങ്ങളുടെ ഭാരവാഹികൾക്ക് ഓർഗനൈസേഷൻ ഉണ്ട്. ഇത്തരം കാര്യങ്ങൾ അവർക്ക് ഭരണാധികാരികൾക്കുമുന്നിൽ ഉന്നയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!