‘ഒരു സഹകരണ സെല്‍ഫി’ ചിത്രീകരണം ആരംഭിച്ചു

Deepthi Vipin lal

കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ മേഖലയുടെ നന്‍മയുടെ കഥ പറയുന്ന ‘ഒരു സഹകരണ സെല്‍ഫി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ടി. ജയരാജന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള അംഗ സമാശ്വാസ ഫണ്ട് വിതരണവും നടത്തി. കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ ടി.പി. കോയ മൊയ്തീന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പി.കെ വിനോദ് കുമാര്‍, സെക്രട്ടറി എ.എം അജയകുമാര്‍, സേവ് ഗ്രീന്‍ പ്രസിഡണ്ട് എം.പി രജുല്‍ കുമാര്‍, സി.പി പ്രജി എന്നിവര്‍ സംസാരിച്ചു. റഷീദ് നാസ് ആണ് സംവിധാനം. കഥ തിരക്കഥ സംഭാഷണം സി.പി പ്രജി, അസോസിയേറ്റ് ഡയറക്ടര്‍ ഷലൂബ്ഖാന്‍, അസി ഡയരക്ടര്‍ ജിതിന്‍ തണ്ടാറക്കല്‍, ഛായാഗ്രഹണം ഉണ്ണി നീലഗിരി, മേക്കപ്പ് ബാബു മിഴി, ഗാനരചന സംഗീതം ആലാപനം സബീഷ് കൊമ്മേരി, പശ്ചാത്തല സംഗീതം സലാം വീരോളി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. വിജയന്‍ കാരാന്തുര്‍, ടി കെ ജോഷി, അപര്‍ണ, ഗംഗാധരന്‍ ആയടത്തില്‍, പത്മന്‍ പന്തീരാങ്കാവ്, പ്രമോദ് പുക്കുറ്റി, നിഖില്‍, ഗോപിക വിശ്വനാഥ്, ഗൗരി വിശ്വനാഥ് എന്നിവരാണ് അഭിനേതാക്കള്‍.

 

Leave a Reply

Your email address will not be published.