ഏറാമല ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

സംസ്ഥാന സഹകരണ വകുപ്പ് കേരളത്തിലെ സഹകരണ സംഘം മെമ്പര്‍മാര്‍ക്ക് നടപ്പിലാക്കിവരുന്ന അംഗസമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഏറാമല ബാങ്കിലെ മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തു. സഹകരണ വകൂപ്പ് അനുവദിച്ച 7,65,000 രൂപയുടെ പദ്ധതി ആനുകൂല്യത്തിന്
ബാങ്കിലെ 40 മെമ്പര്‍മാരാണ് അര്‍ഹരായത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി  ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍  അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, ഡയരക്ടര്‍മാരായ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി. ചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ ദിവാകരന്‍ മാസ്റ്റര്‍, കെ.ടി രാജീവന്‍, വി.പി ബാബു, കെ.കെ കുമാരന്‍, ഇ.പി ബേബി, തെറ്റത്ത് ജയശ്രീ, എം.കെ വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!