എം.വി ആർ കാൻസർ സെന്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കാൻസർ രോഗിയിൽ കോവിഡ് നെഗറ്റീവ് ആയി

adminmoonam

ഗുരുതരാവസ്ഥയിലായിരുന്ന കാൻസർ രോഗിയിലെ കോവിഡ്- 19, സഹകരണ സ്ഥാപനമായ എം.വി.ആർ കാൻസർ സെന്ററിലെ ചികിത്സയിലൂടെ നെഗറ്റീവ് ആയി. 32 വയസ്സുകാരി ആണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സതേടി കോഴിക്കോട് കാൻസർ സെന്റർ എത്തിയത്. ചികിത്സക്കിടെ ഇവർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ ആശുപത്രിയിലെ മെഡിക്കൽ ടീം ഇവരെ കോവിഡ് നു ചികിത്സിക്കാൻ തീരുമാനിച്ചു. മുഴുവൻ മുൻകരുതലുകളും എടുത്താണ് മെഡിക്കൽ ടീം ഇവരുടെ ചികിത്സ നടത്തിയതെന്ന് മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ പറഞ്ഞു. ഇന്ന് ഇവരുടെ ചികിത്സ ഫലം നെഗറ്റീവായി. കോഴിക്കോട് ഡി.എം.ഒ യും ആരോഗ്യവകുപ്പും ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

സഹകരണ സ്ഥാപനമായ കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിന് ഇത് അഭിമാന നിമിഷം ആണെന്നും ഒരു ജീവൻ രക്ഷിക്കാനായതും മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എം വി ആർ ലെ മെഡിക്കൽ ടീം നടത്തിയതെന്നും ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. സെന്റർ ലെ മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങളാണ് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് പ്രചോദനമാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ കഴിഞ്ഞദിവസം കോവിഡ് -19 രോഗബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള സമ്പൂര്‍ണ ടെസ്റ്റ് നടത്താന്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഐ.സി.എം.ആർ ന്റെ അനുമതി ലഭിച്ചത് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി.നാളെ രാവിലെ 11 നു ടെസ്റ്റിന്റെ ഉദ്ഘാടനം എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!