എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കാവ് സ്‌റ്റോപ്പ് ശാഖ തുടങ്ങി

Deepthi Vipin lal

കാന്‍സര്‍ ചികിത്സക്കുള്‍പ്പടെയുള്ള മരുന്നുകള്‍ ന്യായമായ ശരിവിലയില്‍ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കാവ് സ്‌റ്റോപ്പ് ശാഖ പ്രവര്‍ത്തനമാരംഭിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സെക്രട്ടററി ജയേന്ദ്രന്‍, കാലിക്കറ്റ് സിറ്റി ബാങ്ക് അസി: ജനറല്‍ മാനേജര്‍ കെ. രാകേഷ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ഡോ: അനൂപ് നമ്പ്യാര്‍, കാലിക്കറ്റ് സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, ജയകൃഷ്ണന്‍, ശ്രീജ ശ്രീധര്‍, ജോയിസ് ജോസ് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News