ഇൻകം ടാക്സ് – സുപ്രീം കോടതിയിലെ കേസ് ത്വരിതപ്പെടുത്താൻ സമ്മർദം ചെലുത്താൻ സഹകരണ സംരക്ഷണ സമിതി യോഗത്തിൽ തീരുമാനം.

adminmoonam

ഇൻകംടാക്സ്മായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള കേസ് കോടതി പരിഗണിക്കാത്ത സാഹചര്യത്തിൽ അതു ത്വരിതപ്പെടുത്താൻ ആവശ്യമായ സമ്മർദ്ദം ചെലുത്താൻ ഇന്നു ചേർന്ന സഹകരണ സംരക്ഷണ സമിതി യോഗത്തിൽ തീരുമാനിച്ചു. വിഷയത്തിൽ സഹകരണ മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ആവശ്യമായ നടപടികൾക്ക് രൂപം നൽകും. ഒപ്പം കേന്ദ്രസർക്കാരിൽ ഇതിന് ആവശ്യമായ സഹായം ചെയ്യാമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വാഗ്ദാനം ചെയ്തതായി സഹകരണ യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി കൺവീനർകൂടിയായ കോലിയക്കോട് കൃഷ്ണൻ നായർ യോഗത്തെ അറിയിച്ചു.

ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചാൽ ആദ്യം ഇൻകം ടാക്സ് കമ്മീഷണർക്കും, പിന്നീട് ട്രിബൂണലിലും അതിനുശേഷം മാത്രമേ ഹൈക്കോടതിയിൽ പോകാവൂ എന്ന് സംഘങ്ങൾക്ക് നിർദ്ദേശം നൽകാൻ സഹകരണ സംരക്ഷണ സമിതി തീരുമാനിച്ചു. ഇൻകംടാക്സ് മായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരത്തെ സേവനം ചെയ്തിരുന്നവരുടെ സഹായം ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി. സിപിഎം നേതാവായ കോലിയക്കോട് കൃഷ്ണൻ നായർകു പുറമേ കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സഹകാരികൾ എന്നിവർ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News