ചാത്തമംഗലം ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ചാത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 5,42, 800 രൂപ നല്‍കി. ബാങ്കിന്റെ ടൗണ്‍ ശാഖയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വി.സുന്ദരന്‍ കുന്ദമംഗലം എം.എല്‍.എ. പി.ടി.എ.റഹീമിന് ചെക്ക് കൈമാറി.

ബാങ്ക് വിഹിതവും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഭരണ സമിതി അംഗങ്ങളുടെ വിഹിതവും ഉള്‍പ്പെടെ 542800 രൂപയാണ് ആദ്യ ഗഡുവായി നല്‍കിയത്. ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് ചൂലൂര്‍ നാരായണന്‍, ഡയരക്ടര്‍ ശ്രീനിവാസന്‍ ,സെക്രട്ടറി വിനോദ് കുമാര്‍ വി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News