ആറ്റിങ്ങലിന് ടൂറിസം സൊസൈറ്റിയുടെ തണ്ണീര്‍ പന്തല്‍

moonamvazhi

വേനല്‍ ചൂടില്‍ ഉരുകുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരത്തിന് ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സൊസൈറ്റിയുടെ തണ്ണീര്‍ പന്തല്‍. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സഹകരണവകുപ്പു നല്‍കിയ നിര്‍ദേശം പരിഗണിച്ച് ആണ് ടൂറിസം സൊസൈറ്റി തണ്ണീര്‍ പന്തല്‍ ഒരുക്കിയത്.

ദേശീയ പാതയില്‍ ആറ്റിങ്ങല്‍ മൂന്ന് മുക്ക് ജംഗ്ഷനില്‍ ഡ്രീംസ് തിയേറ്ററിനു എതിര്‍ വശം സിറ്റ്‌കോ നീതി മെഡിക്കല്‍ സ്റ്റോറിന് മുന്നിലാണ് തണ്ണീര്‍ പന്തല്‍ സജ്ജീകരിച്ചത്. തണ്ണീര്‍പ്പന്തലില്‍ സംഭാരം, തണുത്ത വെള്ളം, ഫ്രൂട്ട്‌സ് ജ്യൂസ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. വേനല്‍ക്കാലം മുഴുവന്‍ തണ്ണീര്‍ പന്തലുകള്‍ നിലനിര്‍ത്തും.

ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉല്‍ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.ഷിബു, സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രതീഷ് രവീന്ദ്രന്‍, സജിന്‍, സംഗീത, സന്ധ്യ, അരുണ്‍ ജിത്ത്, രമ്യ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.