ആദായനികുതി സെക്ഷൻ80(പി) ലേഖനം തുടരുന്നു

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി)
ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപതിനാല്.

167. ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി അംഗീകരിക്കണമെങ്കിൽ കഴിഞ്ഞ ഇരുപത്തിരണ്ടാം ലക്കത്തിലെ ഖണ്ഡിക number 146 ഇൽ കൊടുത്ത 6 നിബന്ധനകൾ പാലിച്ചിരിക്കണം എന്ന് പറഞ്ഞിരുന്നു. ആറ് നിബന്ധനങ്ങളിൽ രണ്ടെണ്ണം പാലിക്കപ്പെട്ടുവെന്നു കഴിഞ്ഞ ലക്കങ്ങളിൽ നമ്മൾ കണ്ടുവല്ലോ. ഇനി മൂന്നാമത്തെ നിബന്ധന നോക്കാം. മൂന്നാമത്തെ നിബന്ധന താഴെ കൊടുക്കുന്നു. ⇓

3. സൊസൈറ്റിയുടെ പ്രാഥമിക ലക്‌ഷ്യം ബാങ്കിങ് ബിസിനസ് ആവണം.

168. ഈ ലേഖകൻ അമ്പതിലധികം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ Bye-Law പരിശോധിക്കുകയുണ്ടായി.അതിൽനിന്നും തിരഞ്ഞെടുത്ത ഒരു പാക്‌സിന്റെ പ്രാഥമിക ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും താഴെ കൊടുത്തിരിക്കുന്നു.

1) അംഗങ്ങളിൽ നിന്നോ മറ്റുളളവരിൽ നിന്നോ നിക്ഷേപങ്ങളും ഫണ്ടുകളും സ്വീകരിച്ച് അത് അംഗങ്ങളുടെ ഇടയിൽ ഹസ്വകാല, മദ്ധ്യകാല, ദീർഘകാലയളവിലേക്ക് ഉപയോ ഗ്രപദമായ ആവശ്യങ്ങൾക്ക് വായ്പ വിതരണം നടത്തുകയും ആവിഷ്കരിക്കുന്ന മറ്റു പദ്ധതികൾ നടപ്പിലാക്കുവാൻ വിനിയോഗിക്കുകയും ചെയ്യുക.

2) അംഗങ്ങളുടെയും ഇടപാടുകാരുടേയും സൗകര്യാർത്ഥം റിസർവ്വ് ബാങ്കിന്റേയും നബാർഡിന്റേയും, രജിസ്ട്രാറുടേയും, സർക്കാരിന്റേയും കാലാകാലങ്ങളിലൂളള നിയന്ത്രണങ്ങൾക്ക് വിധേയമായി എല്ലാവിധ ബാങ്കിംഗ് പ്രവർത്തനവും നടത്തുക, മറ്റു ബാങ്കിങ് സൗകര്യം ലഭ്യമാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ ഏജൻസിയുമായോ ചേർന്ന് പ്രവർത്തിക്കുക.

3.നബാർഡ് (NABARD), ദേശീയ വ്യവസായ വികസന ബാങ്ക്, ദേശീയ -സഹകരണ വികസന കോർപ്പറേഷൻ (NCDC, DRDA), ജില്ലാ സഹകരണ ബാങ്ക് എന്നിവയിൽ നിന്നും പുനർവായ്പ ലഭിക്കുന്ന പദ്ധതികൾ അനുസരിച്ചുള്ള വായ്പകൾ, അംഗങ്ങൾക്ക് അതാത് ഏജൻസികൾ നിർദ്ദേശിക്കുന്ന നിബന്ധനകൾക്ക് വിധേയമായി നൽകുക.

169. മേലെ വിവരിച്ച പാക്‌സിന്റെ പ്രാഥമിക ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാവും. പ്രാഥമിക ഉദ്ദേശവും ലക്ഷ്യവും കാർഷിക / കാർഷികേതര ആവശ്യങ്ങൾക്ക് ധനസഹായം ചെയ്യലോ കാർഷിക മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തുന്നവരെ സഹായിക്കാലോ ആണ്.

170. അതിനാൽ കാർഷിക/കാർഷികേതര ആവശ്യങ്ങൾക്ക് മെമ്പർമാർക്ക് മാത്രം ധനസഹായം ചെയ്യുന്നത് “ബാങ്കിങ് ബിസിനസ്” ആയി പരിഗണിക്കാൻ കഴിയുമോ? ഇതാണ് ഈ ലേഖകന്റെ അഭിപ്രായത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ “ബാങ്കിങ് ബിസിനസ്” എന്താണെന്നു നമ്മൾ മനസ്സിലാക്കിയേ പറ്റു.

“ബാങ്കിങ് ബിസിനസ്” എന്താണെന്നു അറിയണമെങ്കിൽ “ബാങ്കിങ്” എന്താണെന്നു അറിയണ്ടേ? നമ്മുടെ രാജ്യത്തെ നിലവിലുള്ള ബാങ്കിങ് ബിസിനസ്സും അതുമായി ബന്ധപ്പെട്ട ഇടപാടുകളും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിയമം പാർലമെന്റ് പാസ്സാക്കിയ Banking Regulation Act 1949 ആണ്. ആ നിയമത്തിലെ സെക്‌ഷൻ 5 (b) “ബാങ്കിങ് ” എന്താണെന്നു നിർവചിച്ചിരിക്കുന്നു .ഇംഗ്ലീഷിൽ എഴുതപ്പെട്ട ആ വകുപ്പ് ഞാൻ താഴെ കൊടുക്കുന്നു.

171. 5(b)—- “banking” means the accepting, for the purpose of lending or investment, of deposits of money from the public, repayable on demand or otherwise, and withdrawal by cheque, draft, order or other wise;

172. മലയാളം തർജമ താഴെ കൊടുക്കുന്നു.
5 (ബി) —- “ബാങ്കിംഗ്” എന്നാൽ വായ്പ നൽകുന്നതിനോ നിക്ഷേപിക്കുന്നതിനോ വേണ്ടി, ആവശ്യപ്പെടുമ്പോൾ തിരിച്ചുകൊടുക്കാം എന്ന വ്യവസ്ഥയിൽ, പൊതുജനങ്ങളിൽ നിന്ന് പണം ഡെപ്പോസിറ്റ് ആയി സ്വീകരിക്കുകയും , അങ്ങനെ സ്വീകരിക്കുന്ന നിക്ഷേപം ചെക്ക്, ഡ്രാഫ്റ്റ്, ഓർഡർ തുടങ്ങിയവ ഉപയോഗിച്ചു പിൻവലിക്കാനുള്ള സൗകര്യവും ഒരുക്കി കൊടുക്കുക എന്നാണ്.

173. മേൽവിവരിച്ച “ബാങ്കിങ് ” എന്ന പദത്തിന്റെ നിർവചനം നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. പൊതുജനങ്ങളിൽ നിന്നും പണം ഡെപ്പോസിറ്റ് ആയി സ്വീകരിക്കുന്നതാണ് ബാങ്കിങ് ബിസിനസ് ന്റെ ഏറ്റവും പ്രധാന ഘടകം എന്ന് കാണാമല്ലോ? കേരളത്തിലെ പല പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി അറിയാം. അതായത് മെമ്പർമാരിൽ നിന്നും മാത്രമല്ല ആരിൽ നിന്ന് വേണമെങ്കിലും നിക്ഷേപം സ്വീകരിക്കാം എന്നതാണ് കാണുന്നത്.

“Accepting deposits of money from the public” എന്നാൽ എന്താണ് വിപക്ഷിക്കുന്നത്? ഇനി മെമ്പർമാരിൽ നിന്നും മാത്രമേ സ്വീകരിക്കുന്നുള്ളു എന്നാലും വളരെ അധികം മെംബെർമാരുണ്ടെങ്കിൽ നിയമത്തിന്റെ കണ്ണിൽ ഒരു പക്ഷെ “public” എന്ന categoryഇൽ വന്നേക്കാം. എന്തായാലും കേരളത്തിലെ പാക്സുകൾ പൊതുജനങ്ങളിൽ നിന്നും deposits സ്വീകരിക്കുന്നത് കൊണ്ട് തത്ക്കാലം “ബാങ്കിങ്” എന്ന നിർവചനത്തിന്റെ പരിധിയിൽ വരും.അതിനാൽ “ബാങ്കിങ്” എന്ന പദത്തിന്റെ ഒരു പ്രധാന ഘടകം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ചെയ്യുന്ന ഇടപാടുകളുമായി ബന്ധപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published.