അഖിലേന്ത്യാ സഹകരണ വാരാഘോഷം – നവംബർ 14 മുതൽ 20 വരെ.

adminmoonam

അറുപത്തിയേഴാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം, ദേശീയ സഹകരണ യൂണിയന്റെ ആഹ്വാനപ്രകാരം നവംബർ 14 മുതൽ 20 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കുന്നതിനു സംസ്ഥാന സഹകരണ യൂണിയൻ തീരുമാനിച്ചു. കോവിഡ് മഹാമാരി- ആത്മ നിർഭർ ഭാരത് – സഹകരണപ്രസ്ഥാനം എന്നതാണ് പ്രമേയം. സഹകരണ വാരാഘോഷ ദിനങ്ങളുടെ വിഷയങ്ങൾ ചുവടെ ചേർക്കുന്നു.

കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അപ്പക്സ് സ്ഥാപനങ്ങൾ, സർക്കിൾ സഹകരണ യൂണിയനുകൾ അവരവരുടെ പ്രവർത്തന പരിധിയിൽപ്പെട്ട സംഘങ്ങളുമായി യോജിച് നവംബർ 14 ന് പതാക ഉയർത്തി സഹകരണ പ്രതിജ്ഞ എടുക്കണം. ഓരോ ദിവസവും വെബിനാറുകൾ സംഘടിപ്പിക്കണം.

വാരാഘോഷത്തിന് സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാനതല സമ്മേളനവും തിരുവനന്തപുരത്തുനിന്നും ഓൺലൈനിലൂടെ യാണ് സംഘടിപ്പിക്കുക. ഈ ദിവസങ്ങൾ സഹകരണ സ്ഥാപനങ്ങൾ അലങ്കരിച് ഈ ദിനത്തിന്റെ പ്രാധാന്യം പൊതുജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും സഹകരണ സംഘം രജിസ്ട്രാർ സർക്കുലറിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published.