സഹകരണമേഖലയ്ക്ക് മോഡൽ നിയമാവലിയും സബ് റൂളും കൊണ്ടുവരണമെന്ന് മനയത്ത് ചന്ദ്രൻ: കാർഷിക മേഖലയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും ചന്ദ്രൻ.

adminmoonam

സഹകരണമേഖലയിൽ മാതൃകാ നിയമാവലിയും സബ് റൂളും കൊണ്ടുവരണമെന്ന് പ്രമുഖ സഹകാരിയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ മനയത്ത് ചന്ദ്രൻ പറഞ്ഞു. സർക്കാർ തലത്തിൽ തന്നെ ഒരു മാതൃക ബൈല ഉണ്ടാക്കി സഹകരണമേഖലയ്ക്ക് നൽകിയാൽ വീണ്ടും അനുമതിക്കായി കാത്തിരിക്കുന്ന ഗതികേട് ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണമേഖലയുടെ ജീവിതത്തെ സംബന്ധിച്ച് ആശയങ്ങൾ പങ്കു വെക്കുകയായിരുന്നു അദ്ദേഹം. എം.വി.ആർ സഹകരണ മന്ത്രി ആയിരുന്നപ്പോൾ ഇത്തരത്തിൽ മാതൃക ബൈലോക്ക് തുടക്കമിട്ടതായിരുന്നു. എന്നാൽ അത് നടന്നില്ല. കാലഘട്ടത്തിനനുസരിച്ച് ഡിജിറ്റലൈസേഷൻ വേഗത്തിലാക്കണം.

കേരളത്തിൽ കാർഷിക മേഖലയിൽ നിക്ഷേപം കുറഞ്ഞുവരികയാണ്. ഇത് വികസനത്തിന് തടസ്സമായി നിൽക്കുന്നു. കോവിഡ് മൂലം ഇനി വീണ്ടും കുറയും. കേരളത്തിലെ പ്രധാന മൂലധനം ആയ പ്രവാസികളുടെ പണത്തിന്റെ വരവ് ഇനി ഇല്ലാതാകും. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് കേരളത്തിൽ വരുന്നത്. അത് നിലയ്ക്കുന്നതോടെ കഴിഞ്ഞ കാലങ്ങളിലെ ജീവിതനിലവാരം നിലനിർത്തുന്നതിനായി ഒരു ത്വര കേരളസമൂഹത്തിൽ ഉണ്ടാകും. അത് വലിയ സാമൂഹ്യ സംഘർഷങ്ങൾക്ക് ഇടയാക്കും.

ഇവിടെനിന്ന് 35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് മടങ്ങുന്നത്. ഇതിനായി സർക്കാരിനു ഒരു പ്രത്യേക പ്ലാനിങ് ആവശ്യമാണ്. എല്ലാവരും ചെറിയ സ്ഥലത്ത് പോലും മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദന വർദ്ധനവിന് ആവശ്യമായ നടപടികൾ എടുക്കണം. കേരളത്തിലെ തൊഴിലാളികളുടെ മുക്കാൽ ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്. അത് നികത്താൻ ആവശ്യമായ രൂപത്തിൽ കാർഷികമേഖലയിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് സഹകരണമേഖല നേതൃത്വം നൽകണം.

ഗ്രൂപ്പ് ഫാമിങ്നു പ്രാധാന്യം നൽകണം. കാർഷികമേഖലയിൽ പൂക്കൃഷി, മത്സ്യകൃഷി, ടൂറിസം, ഹെൽത്ത് ടൂറിസം, പ്രാദേശിക ടൂറിസം, എന്നിവയ്ക്ക് സഹകരണ മേഖല കൂടുതൽ പ്രാധാന്യം നൽകണം. നിലവിൽ സഹകരണമേഖലയിൽ ബാങ്കിങ് മാത്രമാണ് പ്രധാനമായും നടക്കുന്നത്. വൈവിധ്യവൽക്കരണം ത്തിലൂടെ കാർഷികമേഖലയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി, ഉൽപ്പാദനത്തിന് മുൻ‌തൂക്കം നൽകിയാൽ സഹകരണമേഖലയ്ക്ക് കുഴപ്പമില്ലാതെ വരുംകാലങ്ങളിൽ മുന്നോട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News