സഹകരണഓണ വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലയില്‍ കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സഹകരണഓണവിപണിയുടെ സംസ്ഥാനതലഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും വിലയക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പൊതുവിപണിയില്‍ ഫലപ്രദമായി ഇടപെട്ടെന്ന് അദ്ദേഹം പറഞ്ഞു. 200 കോടിയുടെ ഓണവിപണിയാണു കണ്‍സ്യൂമര്‍ഫെഡിന്റെ ലക്ഷ്യം. കണ്‍സ്യൂമര്‍ഫെഡ് 1500 ഓണവിപണികള്‍ നടത്തുന്നുണ്ട്. ഇൗ ഇടപെടല്‍ വളരെ പ്രധാനമാണ്. സര്‍ക്കാര്‍ സബ്‌സിഡിക്കു പുറമെ പൊതുവിപണിയിലെതിനെക്കാള്‍ 10 മുതല്‍ 40 വരെ ശതമാനം വില കുറച്ചാണു കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍ വില്‍ക്കുന്നത്. കേരളത്തിലെ എല്ലാ സഹകരണസ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നുണ്ട്. സഹകരണമേഖലയുടെ സമഗ്രഇടപെടലാണ് ഇതു വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പിന്നീടു പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യവില്‍പനയും മുഖ്യമന്ത്രി നിര്‍വഹിച്ചു. കുഞ്ഞമ്മ കുട്ടപ്പന്‍ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. വിപണനസ്റ്റാളുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ ഉപഹാരം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ജെ. ജിജു മുഖ്യമന്ത്രിക്കു നല്‍കി. ടി.ജെ. വിനോദ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, കൗണ്‍സിലര്‍ ബിന്ദു ശിവന്‍, സഹകരണവകുപ്പുസെക്രട്ടറി മിനി ആന്റണി, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, വൈസ്‌ചെയര്‍മാന്‍ അഡ്വ. പി.എം. ഇസ്മയില്‍, മാനേജിങ് ഡയറക്ടര്‍ എം. സലിം, സഹകരണജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു.
[mbzshare]