സഹകരണ ആശുപത്രിയിലെ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗവും തിയറ്റര്‍ കോംപ്ലക്സും നവീകരിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ നവീകരിച്ച പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം മന്ത്രി ടി.പി. രാമകൃഷ്ണനും തിയറ്റര്‍ കോംപ്ലക്സ് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. മൂന്നു കോടി രൂപ ചെലവിലാണ് ഇവ നവീകരിച്ചത്.
ചടങ്ങില്‍ ആസ്പത്രി വൈസ് പ്രസിഡന്‍റ് പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാര്‍ പി.കെ. സുരേഷ്, ഐ.എം.എ. പ്രസിഡന്‍റ് ഡോ. വിജയറാം, വാര്‍ഡ് കൗണ്‍സിലര്‍ ടി.സി. ബിജുരാജ്, ഡിസിഎം കെഡിസിഎച്ച് ഡോ. അരുണ്‍ ശിവശങ്കര്‍, ആസ്പത്രി ഡയരക്ടര്‍ ഡോ. പി.കുഞ്ഞന്‍, സെക്രട്ടറി എ.വി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.