വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി ചെയ്യാനുള്ള സഹകരണബാങ്കുകളുടെ അധികാരം എടുത്തുകളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി ചെയ്യാൻ ഉള്ള സഹകരണബാങ്കുകളുടെ അധികാരം എടുത്തുകളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജപ്തിക്ക് അനുമതി നല്‍കുന്ന സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കും . രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ വഴിയൊരുങ്ങി. എന്നാല്‍ ഡിസംബര്‍ 31 വരെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു . കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വരുന്ന വായ്പ തുക രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. വാണിജ്യ ബാങ്കുകളെയും കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്