വസ്തു നികുതിയിളവ് : അപേക്ഷ ഒക്ടോബര്‍ 15 വരെ നല്‍കാം

Deepthi Vipin lal

2021 – 22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ധ വര്‍ഷത്തെ വസ്തു നികുതിയില്‍ ഇളവ് ( വേക്കന്‍സി റെമിഷന്‍ ) കിട്ടുന്നതിനു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കുന്നതിനുള്ള കാലാവധി ഒക്ടോബര്‍ 15 വരെ നീട്ടി.

പല കാരണങ്ങളാല്‍ അടഞ്ഞുകിടക്കുന്നതും ഉപയോഗിക്കാത്തതുമായ കെട്ടിടങ്ങളുടെ ഉടമകള്‍ക്കു വസ്തുനികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ കോവിഡ് നിയന്ത്രണങ്ങളാല്‍ യഥാസമയം നല്‍കാന്‍ കഴിയാതെ വന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ഈ ആശ്വാസ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News