ലാഡർ കയറുന്നു കൊച്ചിയിലേക്ക്… ഉദ്ഘാടനം നാളെ രാവിലെ 11ന്.

adminmoonam

സഹകരണ മേഖലയിലെ വേറിട്ട സ്ഥാപനമായ ലാഡർ എറണാകുളം ശാഖ നാളെ എം.ജി. റോഡിലെ മെട്രോ ടവറിൽ പ്രവർത്തനം ആരംഭിക്കും. ഷോപ്പിംഗ് മാളുകൾ, മൾട്ടിപ്ലക്സുകൾ, ഹോട്ടലുകൾ, അപ്പാർട്ട്മെന്റ്കൾ, ഫ്ലാറ്റുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ പ്രഥമ ഫെഡറൽ സംഘമാണ് ലാഡർ. മെട്രോ സ്റ്റേഷനിലെ നാലാം നിലയിലെ ഓഫീസിൽ രാവിലെ 11നാണ് ഉദ്ഘാടനം. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

കോഴിക്കോട്, തിരുവനന്തപുരം, ഒറ്റപ്പാലം, മഞ്ചേരി എന്നിവിടങ്ങളിൽ ഇതിനകം തന്നെ ലാഡറിന്റെ സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനമാരംഭിച്ചു ആറു വർഷം കൊണ്ട് 600 കോടി രൂപയിലേറെ ആസ്തിയും 317 കോടി രൂപ നിക്ഷേപവും ലാഡറിനുണ്ടാക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്ന് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. സഹകരണ മേഖലയിൽ പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് മാളുകളും ഹോട്ടൽ ശൃംഖലയും നിർമിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ഥാപനമാണ് ലാഡറെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News